കാസര്‍കോട്: ഇരിയണ്ണിയില്‍ കോണ്‍ഗ്രസ് നേതാവിന്‍െറ വീടും കടയും ജീപ്പും തകര്‍ത്തു. മുളിയാര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥിയായ ടി. കുഞ്ഞിരാമന്‍െറ വീടിനും കടക്കുംനേരെയാണ് അക്രമമുണ്ടായത്. തെരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് സി.പി.എം പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്നവര്‍ ആക്രമിച്ചത്. അക്രമം തടയാന്‍ചെന്ന അദ്ദേഹത്തിന്‍െറ ഭാര്യക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഞ്ഞിരാമന്‍നായരുടെ ബൂത്ത് ഏജന്റ് എം. നാരായണന്‍നായര്‍ (50), കോണ്‍ഗ്രസ് പ്രവര്ത്തകന് രാജേഷ് (25) എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെര്‍ള ചവര്‍ക്കാട്ട് ബി.ജെ.പി പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മര്‍ദനമേറ്റ ബി.ജെ.പി പ്രവര്‍ത്തകരായ പെര്‍ളയിലെ ചോമു എന്ന ചന്ദ്രന്, അടുക്കസ്ഥലയിലെ സുധാകരന്, ജഗദീഷ് എന്നിവരെ പുത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകരായ ചെന്നിക്കാട്ടെ ജംഷീര്‍ (27), സിദ്ദീഖ് (21) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമയില്‍ ലീഗ്-സി.പി.എം സംഘട്ടനത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ തിരുവക്കോളിയിലെ ആര്. അവിനാഷ് (24), മുതിയക്കാലിലെ കെ. സുജന്‍ (29), തിരുവക്കോളിയിലെ ടി.എ. അര്‍ഷാദ് (23), തന്‍സീര്‍ (21), പ്രജീന്‍ (19) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് കുണ്ടംകുഴിയിലെ ബി.ജെ.പി പ്രവര്ത്തകന് യത്തീനെ (28) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേഡകം ചേരിപ്പാടിയിലെ ബി.ജെ.പി പ്രവര്ത്തകന് സുധീഷ്കുമാറിനും (23) പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരാണ് പ്രതികള്‍.
ചെറുവത്തൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റിന്‍െറ വീട്ടിലെ ജനല്‍ചില്ലുകള്‍ കല്ളെറിഞ്ഞു തകര്‍ത്തു. കാലില്‍ മാര്‍ബിള്‍ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പുത്തിലോട്ടെ വി.വി. രാജന്‍െറ കാര്‍ഷികവിളകളും വെട്ടി നശിപ്പിച്ചു. പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ 10ാം വാര്‍ഡ് സ്ഥാനാര്‍ഥിയുടെ ചീഫ് എജന്റ് എരവില്‍ ജങ്ഷനിലെ വി.കെ. സോമനാഥന്െറ വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീടിന്‍െറ ജനല്പാളികള് പാര ഉപയോഗിച്ച് കുത്തിത്തുറക്കാന്‍ നോക്കി കഴിയാതെവന്നപ്പോള്‍ റോഡില്‍നിന്നും കല്ളെറിഞ്ഞ് തകര്‍ക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടന്നുവരവെ ബൂത്തിനകത്തും പുറത്തും സി.പി.എം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതായും സോമനാഥന് ചന്തേര പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.